Site icon Janayugom Online

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ ചൊല്ലി ബിജെപിയില്‍ കലഹം

കര്‍ണാടകത്തില്‍ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്നതിനെ ചൊല്ലി ബിജെപി സംസ്ഥാന ഘടകത്തില്‍ കലഹം.സഭയക്ക് പുറത്ത് മുന്‍ മുഖ്യമന്ത്രി യെദ്യുരപ്പ പ്രതിപക്ഷ നേതാവിന്‍റെ റോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മ, ആര്‍. അശോക, ബസവനഗൗഡ യത്നാല്‍ എന്നിവര്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശം ുഉന്നയിച്ചു . താന്‍ പ്രതിപക്ഷ നേതാവാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നു യത്നാല്‍ പറഞ്ഞു കഴിഞ്ഞു.

ഇതിനിടെ ജൂലൈ 3‑ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ ബിജെപി തിരുമാനിച്ചു. യെദിയൂരപ്പയുടെ നേതൃത്വത്തിൽ സഭാ സമ്മേളനത്തിന്‍റെ കാലയളവ് മുഴുവൻ പുറത്ത് കുത്തിയിരിക്കും.പ്രതിപക്ഷ നേതാവ് ആരെന്ന് തീരുമാനമാകാത്തതിനാൽ പ്രതിഷേധത്തിന് നേതൃത്വം നൽകുക യെദിയൂരപ്പയായിരിക്കും.

നടപ്പാകാത്ത അഞ്ച് ഗ്യാരന്‍റികൾ മുന്നോട്ട് വച്ച് കോൺഗ്രസ് ജനങ്ങളെ പറ്റിക്കുന്നുവെന്ന് യെദിയൂരപ്പ കുറ്റപ്പെടുത്തി. ജൂലൈ 7‑നാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്‍റെ ആദ്യ ബജറ്റ്.

Eng­lish Summary:

Con­flict in BJP over oppo­si­tion leader in Karnataka

You may also like this video:

Exit mobile version