Site icon Janayugom Online

പാലക്കാട് നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ സംഘര്‍ഷം; വീഡിയോ

പാലക്കാട് നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ സംഘര്‍ഷം. ബജറ്റ് അവതരിപ്പിക്കുന്ന കോപ്പി മുൻകൂറായി നൽകിയില്ല എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ ബഹളം. ബജറ്റ് അവതരിപ്പിക്കാൻ നഗരസഭാ ഉപാധ്യക്ഷൻ എഴുന്നേറ്റതും പ്രതിപക്ഷം പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു. ചെയറിന് മുമ്പിൽ വട്ടംകൂടി ബഹളം വച്ചു. ബഹളത്തിനിടയിലും ഇ കൃഷ്ണദാസ് ബജറ്റ് അവതരണവുമായി മുന്നോട്ട് പോയതോടെ പ്രതിഷേധം കടുത്തു.

ആവശ്യമെങ്കിൽ ഒരു നാൾ അധികം ബജറ്റ് ചർച്ച ചെയ്യാമെന്ന് നാഗരസഭ അധ്യക്ഷ പ്രിയ അജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല. വികസന വിരോധമാണ് പ്രതിഷേധത്തിന് കാരണമെന്ന് ഭരണ സമിതി ആരോപിച്ചു. ബജറ്റ് കീറിയെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചു .

Exit mobile version