Site iconSite icon Janayugom Online

സംഘര്‍ഷം: മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

curfewcurfew

രണ്ട് ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ അകോലയിലാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. 

ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അകോലയിലാണ് സംഭവം. തര്‍ക്കം അക്രമാസക്തമാകുകയായിരുന്നു. സംഘര്‍ഷത്തിനുപിന്നാലെ വന്‍ ജനക്കൂട്ടം ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അകോല എസ്പി സന്ദീപ് ഘുഗെ അറിയിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അകോലയില്‍ 144 പ്രഖ്യാപിച്ചതായി അദ്ദേഹം അറിയിച്ചു. അകോലയില്‍ ഇത്തരത്തില്‍ രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആക്കോട് ഫയര്‍ ഏരിയയിലെ ശങ്കര്‍ നഗറില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് അക്രമങ്ങളുണ്ടായിരുന്നു. 

Eng­lish Sum­ma­ry: Con­flict: Pro­hibito­ry Order announced in Maharashtra

You may also like this video

Exit mobile version