Site iconSite icon Janayugom Online

ഏറ്റുമാനൂരിലെ തട്ടുകടയിൽ സംഘർഷം ചോദ്യം ചെയ്‌തു ; പോലീസുകാരന് ദാരുണാന്ത്യം

ഏറ്റുമാനൂരിൽ തട്ടുകടയിലെ അക്രമം ചോദ്യം ചെയ്‌ത പോലീസുകാരന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് അക്രമം നടത്തിയത്. ഈ സമയത്ത് തട്ടുകടയിൽ എത്തിയ പോലീസുകാരൻ അക്രമം ചോദ്യം ചെയ്തു. ഇതിനിടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു. നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പ്രതി ജിബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ റോഡ് സൈഡിൽ കണ്ട തർക്കം പരിഹരിക്കാൻ വേണ്ടിയാണ് ശ്യാമ പ്രസാദ് വാഹനത്തിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, സംസാരിക്കാൻ ശ്രമിച്ച പൊലീസുദ്യോഗസ്ഥനെ മർദ്ദിക്കുകയായിരുന്നു. നിലത്ത് വീണ ഉദ്യോഗസ്ഥനെ പ്രതി ചവിട്ടുകയും ചെയ്തു. 

Exit mobile version