Site icon Janayugom Online

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് വീണ്ടുംതിരിച്ചടി;രണ്ടുകൗൺസിലർമാരുള്‍പ്പെടെ മൂന്നുപേര്‍ പാര്‍ട്ടിവിട്ടു

ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനു പിന്നാലെ ഡൽഹി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ ഉൾപ്പെടെ മൂന്നു പേർ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേർന്നു. ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരായ സബീല ബീഗം, നസിയ ഖാതൂൻ എന്നിവരാണ് എഎപിയിൽ ചേർന്നത്.

കഴിഞ്ഞ ദിവസം നടന്ന മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലാണ് ഇരുവരെയും കോണ്‍ഗ്രസ് കൗൺസിലർമാരായി തിരഞ്ഞെടുത്തത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രവർത്തന മികവിൽ ആകൃഷ്ടരായാണ് ഇവർ എഎപിയിലേക്ക് എത്തിയതെന്ന് എഎപി നേതാവ് ദുർഗേഷ് പഥക് അറിയിച്ചു. കേജ്‌രിവാൾ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് ഞങ്ങൾ എഎപിയിൽ ചേരാൻ തീരുമാനിച്ചത്. 

ഞങ്ങൾക്കു ഞങ്ങളുടെ പ്രദേശങ്ങളിൽ വികസനം വേണം. കേജ്‍രിവാളിന്റെ നേതൃത്വത്തിൽ എഎപി രാജ്യതലസ്ഥാനം വികസിപ്പിക്കുന്നതിൽ അശ്രാന്ത പരിശ്രമത്തിലാണ്’– എഎപിയിൽ ചേർന്നതിനു പിന്നാലെ മെഹ്ദി പറഞ്ഞു. സബില ബീഗം മുസ്തഫബാദിലെ 243-ാം വാര്‍ഡില്‍നിന്നും നസിയ ഖാതൂന്‍ ബ്രജ്പൂജിയിലെ 245-ാം വാര്‍ഡില്‍നിന്നുമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്

ബുധനാഴ്ചയാണ് പതിനഞ്ചു വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് എഎപി ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഭരണം പിടിച്ചെടുത്തത്. 250 വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എഎപി 134 ഇടത്ത് വിജയിച്ചിരുന്നു. ബിജെപി 104 ഇടത്തും വിജയിച്ചു. 

Eng­lish Summary:
Con­gress back­fired again in Del­hi; After the munic­i­pal cor­po­ra­tion elec­tions, three peo­ple includ­ing two coun­cilors left the party

You may also like this video:

Exit mobile version