Site iconSite icon Janayugom Online

പറഞ്ഞ് ഉറപ്പിച്ച സീറ്റ് നല്‍കിയില്ല;ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴജില്ലയിലെ പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം.പഞ്ചായത്തിലെ 19ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ട് മത്സരിക്കാന്‍ സി ജയപ്രദീപിനോട് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. 

എന്നാല്‍ പറഞ്ഞു പറ്റിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്.തനിക്ക് പറഞ്ഞ് ഉറപ്പിച്ച സീറ്റ് കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കിയതോടെയാണ് ആത്മഹത്യാ ശ്രമം നടന്നത്. ജയപ്രദീപ് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പ്രസാദിന്റെ വീട്ടില്‍ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പറയുന്നു. ക്വാറി ഉടമ യുഡിഎഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി ജയപ്രദീപ് പറയുന്നു

Exit mobile version