ശബരിമല സ്വർണ കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2004ൽ ഇന്നത്തെ കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു ദേവസ്വം മന്ത്രി. അന്ന് മുതൽ ഉണ്ണികൃഷ്ണൻ പോറ്റി എല്ലാവിധ കളികളും കളിച്ചുവെന്നും ശബരിമല സ്വര്‍ണക്കൊള്ളയിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടിയതിൽ കോൺഗ്രസിന് ആശ്വാസമാണ്. സോണിയ ഗാന്ധിയുടെ വീടിന് മുന്നിൽ പോയി മുഖം കാണിക്കാൻ കഴിയാതെ തിരിച്ചു വരേണ്ടി വന്ന കോൺഗ്രസ് നേതാക്കൾ ഒരുപാട് ഉണ്ട്.
അതിനിടയാണ് രണ്ട് ജനപ്രതിനിധികൾ പോറ്റിയെ കൊണ്ട് സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയത്. അയ്യപ്പന്റെ സ്വർണ്ണം കട്ട ആളും സ്വർണ്ണം വാങ്ങിയവരും സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫോ നേതാക്കളോ ഉണ്ണികൃഷ്ണൻ പോറ്റിയെ സംരക്ഷിക്കുന്നില്ല. ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താൻ ആരോപണം കൊണ്ടുവന്നു. സ്പോൺസർ എന്ന് പറഞ്ഞു രംഗത്ത് വന്നു. കോണ്‍ഗ്രസ് അത് ഏറ്റെടുത്തു. എന്നാൽ, പീഠം പോറ്റിയുടെ ബന്ധു വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തു. നേരത്തെ മുതൽ ഉണ്ണികൃഷ്ണൻ പോറ്റി-കോൺഗ്രസ് ബന്ധമുണ്ട്. എല്ലാം അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

