Site iconSite icon Janayugom Online

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; ഡിസിസി ജനറല്‍ സെക്രട്ടറി രാജിവെച്ചു

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി കോണ്‍ഗ്രസില്‍ കോഴിക്കോട് ജില്ലയില്‍വന്‍ പൊട്ടിത്തെറി. നേതാക്കന്മാര്‍ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ വി ബാബുരാജ് രാജിവെച്ചത്.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിയുടെ മാര്‍ഗ്ഗരേഖ ഉണ്ടായിട്ടുപോലും അത് അട്ടിമറിക്കപെട്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് എല്ലാ മൂല്യങ്ങളും കൈവിട്ടെന്നും ഗ്രൂപ്പ് ഇല്ലാത്തവര്‍ക്കും പെട്ടിത്തൂക്കി നടക്കാത്തവര്‍ക്കും യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർഡുമായി ഒരു ബന്ധവും ഇല്ലാത്ത ആളിനെയാണ് വാർഡ് 65 എരഞ്ഞിപ്പാലത്ത് സ്ഥാനാർത്ഥിയായി കെട്ടിയിറക്കിയത്. സൂപ്പർ കോർ കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഗ്രൂപ്പിൽ ഇല്ലാത്തർക്കും പെട്ടിയും തൂക്കി പിറകേ നടക്കാത്തവർക്കും യോഗ്യതയില്ല. പരാതി പറയാൻ ചെല്ലാൻ മുതിർന്ന നേതാക്കൾ ആരും കോഴിക്കോട്ടില്ല.

വാർഡുമായി ബന്ധമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെ കെട്ടിയിറക്കിയെന്നും, വ്യക്ത്യാധിഷ്ടിത രാഷ്‌ട്രീയം ചോദ്യം ചെയ്യാൻ ഭയക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറൽ സെക്രടറി പി എം നിയാസ് ആ വാർഡിൽ മത്സരിക്കാത്തത് ജയ സാധ്യത ഇല്ലാത്തത് കൊണ്ടാണെന്നും എൻ വി ബാബുരാജ് കൂട്ടിച്ചേർത്തു.കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായും അദ്ദേഹം അറിയിച്ചു.

Exit mobile version