Site iconSite icon Janayugom Online

ബിജെപിയുടെവഴിയേ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസും ; പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണമെന്ന്

പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ്.ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയെ കണ്ടു. കോണ്‍ഗ്രസിലെ മുസ്ലിം എംഎല്‍എമാരും എംഎല്‍സിമാരുമാണ് രണ്ടു സംഘടനകളെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.

കര്‍ണാടകയില്‍ അസ്വസ്ഥതകളുണ്ടാക്കുന്നത് ഈ രണ്ട് സംഘടനകളാണ്. ഹിജാബ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങള്‍ വലിയ തോതില്‍ ഉന്നയിക്കുന്നത് ഇവരാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.നേരത്തെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് എസ്ഡിപിഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹിജാബ് സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ സമരം നയിച്ചവര്‍ക്ക് പിന്നില്‍ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എസ്ഡിപിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നേരത്തെ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സംഘടന വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം. 

എന്നാല്‍ ഇതുവരെ വ്യക്തമായ തെളിവ് സംഘടനക്കെതിരെ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചിട്ടില്ല. പൗരത്വ പ്രക്ഷോഭത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഉത്തര്‍ പ്രദേശിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ബിജെപി പതിവായി ആവശ്യപ്പെടാറുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യമായിട്ടാണ് ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. രാഷ്ട്രീയ വിദ്വേഷം മാത്രമാണ് ഇത്തരം ആവശ്യപ്പെടലുകള്‍ക്ക് പിന്നിലെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രതികരിക്കുന്നു.

Eng­lish Sum­ma­ry: Con­gress in Kar­nata­ka through BJP; That the Pop­u­lar Front and the SDPI should be banned

You may also like this video:

Exit mobile version