ഹരിയാനിയില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഖട്ടര്‍ സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയപ്പെട്ടുവന്നും വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരുമന്നും ഹരിയാനനിയമസഭയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍സിംങ് ഹൂഡ ആരോപിച്ചു.
ബിജെപി-ജെജെപി സർക്കാരിന് കീഴിലുള്ള അഴിമതികൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ പാർട്ടി ഉന്നയിക്കുമെന്നും മുന്‍ മുഖ്യമന്ത്രികൂടിയായ ഹൂഡ പറഞ്ഞു. ഈ മാസം 20 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പാര്‍ട്ടി തീരുമാനിച്ചു.
കോൺഗ്രസ് പാര്‍ലമെന്ററി പാർട്ടി യോഗത്തിന് ശേഷം ഹൂഡ പറഞ്ഞു. സർക്കാർ എല്ലാ മേഖലയിലും പരാജയമാണ്, എല്ലാ വിഭാഗവും അസന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ, സ്‌കിൽ എംപ്ലോയ്‌മെൻ്റ് കോർപ്പറേഷനിലെ ക്രമക്കേടുകൾ, യുവാക്കളെ ഇസ്രായേലിലെ യുദ്ധമേഖലയിലേക്ക് അയക്കുന്നത്, ഹരിയാനയിലെ റിക്രൂട്ട്‌മെൻ്റ്, റിക്രൂട്ട്‌മെൻ്റ് അഴിമതികൾ, അഗ്നിപഥ് പദ്ധതി എന്നിവയിൽ പുറത്തുനിന്നുള്ളവർക്ക് മുൻഗണന നൽകൽ തുടങ്ങിയ വിഷയങ്ങളിലും പാര്‍ട്ടി സർക്കാരിനോട് ഉത്തരം തേടുമന്നും . ഹൂഡ പറഞ്ഞു.
വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗം, പട്ടികജാതി-പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് നിർത്തലാക്കൽ, വിദ്യാഭ്യാസ നിലവാരത്തകർച്ച, കർഷകരുടെ ദുരിതം, വെള്ളപ്പൊക്കം മൂലമുണ്ടായ വിളനാശത്തിനുള്ള നഷ്ടപരിഹാരം, റോഡുകളുടെ ശോച്യാവസ്ഥ തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങളിൽ എംഎൽഎമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാർ സഭയിൽ അഡ്‌സൻമെൻ്റും കോളിംഗ്-അറ്റൻഷൻ മോഷനുകളും നൽകും. സംസ്ഥാനത്തിന്റെ കടബാധ്യത വർധിപ്പിക്കുന്നതല്ലാതെ ഒരു പ്രവർത്തനവും ഈ സർക്കാർ ചെയ്തിട്ടില്ലാത്തതിനാൽ വരാനിരിക്കുന്ന ബജറ്റിൽ പൊതുജനങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നും ഹൂഡ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തിൽ ബിജെപി-ജെജെപി സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. ഇവിടെ കുറ്റവാളികൾ നിർഭയരാണ്, പൊതുജനങ്ങൾ ഭയത്തിന്റെ നിഴലിൽ കഴിയുന്നതായും ഭൂപീന്ദര്‍സിംങ് ഹൂഡ അഭിപ്രായപ്പെട്ടു
English Summary:
Congress is preparing for a no-confidence motion against the Manoharlal Khattar government in Haryana
You may also like this video: