Site iconSite icon Janayugom Online

ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും പണം മോഷ്ടിച്ച കോണ്‍ഗ്രസ് നേതാവ് പിടിയില്‍

ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും പണം മോഷ്ടിച്ച കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഹരിപ്പാട് കുമാരപുരം സൗത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുമായ എംപ്ലോയീസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റ് കൂടിയാ രാകേഷ് കൃഷ്ണനെയാണ് പിടികൂടിയത്. 

ഇയാള്‍ക്കെതിരെ ഹരിപ്പാട് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കാണിക്ക എണ്ണുന്നതിനിടയിൽ 32,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്.ദേവസ്വം ബോർഡിലെ കോൺഗ്രസ് സംഘടന എംപ്ലോയിസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡൻാണ് ഇദ്ദേഹം.ജനുവരി മാസത്തെ കാണിക്കയാണ് ഹരിപ്പാട് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ജയലക്ഷ്മിയുടെ മേൽനോട്ടത്തില്‍ എണ്ണിയത്.

20 ജീവനക്കാർ ചേർന്ന് കാണിക്ക ഇനംതിരിച്ച് കെട്ടുകളാക്കി പെട്ടികളിൽ ക്രമപ്പെടുത്തിയിരുന്നു. പിന്നീട് പണം ബാങ്കിലേക്ക് മാറ്റുന്നതിനായി ബാങ്ക് ജീവനക്കാർ എത്തിയപ്പോൾ, ഹാർഡ്ബോർഡ് പെട്ടിയിൽ നിന്നുള്ള നോട്ടുകെട്ടുകൾ മേശപ്പുറത്ത് നിരത്തിവെച്ചു.ഇതിനിടെയാണ് പെട്ടികൾ അവിടെ നിന്ന് രാകേഷ് കൃഷ്ണൻ മാറ്റിക്കൊണ്ടുപോകുന്നത് കമ്മീഷണർ ശ്രദ്ധിച്ചത്. ഉടൻ തന്നെ പെട്ടി തിരികെ അവിടെയിടാനും അകത്തുണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കും കടലാസും പുറത്തെടുക്കാനും അവർ നിർദേശം നൽകി. നിർദേശപ്രകാരം ചാക്കും കടലാസും പുറത്തെടുത്തപ്പോൾ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. എന്നാൽ പെട്ടി കമഴ്ത്തിയപ്പോൾ അകത്ത് ഒളിപ്പിച്ചിരുന്ന നോട്ടുകൾ പുറത്തേക്ക് വീണതോടെയാണ് സംഭവം വ്യക്തമായത്.

Exit mobile version