Site iconSite icon Janayugom Online

തോക്കുമായി പാലക്കാട് ഡിസിസി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ആള്‍ വിമാനത്താവളത്തിൽ പിടിയിലായി

തോക്കുമായി കോണ്‍ഗ്രസ് നേതാവ് വിമാനത്താവളത്തില്‍ പിടിയിലായി. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് പിടിയിലായത്. ഏഴ് ബുള്ളറ്റും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ഇയാളെന്നാണ് വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ആവശ്യമായ രേഖകള്‍ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനാണ് തങ്ങള്‍. തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Con­gress leader arrest­ed with gun in Airport

You may like this video also

Exit mobile version