Site iconSite icon Janayugom Online

കോണ്‍ഗ്രസ് നേതാവ് ബസവരാജ് പാട്ടീല്‍ ബിജെപിയിലേക്ക്

patilpatil

പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് ബസവരാജ് പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നു.

സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാൻവിസിന്റെയും സാന്നിധ്യത്തിലാണ് ബസവരാജ് പാട്ടീൽ ബിജെപിയിൽ ചേര്‍ന്നത്.

ഔസ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ പാട്ടില്‍ പാർട്ടിയിൽ ചേരുന്നതിന് മുന്നോടിയായി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ദേവേന്ദ്ര ഫഡൻവിസിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പാട്ടില്‍ സന്ദര്‍ശിച്ചത്. മറാത്ത്‌വാഡ മേഖലയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവുകൂടിയാണ് പാട്ടീല്‍. അതേസമയം പാട്ടീലിന്റെ രാജി വാർത്തകൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോലെ നിഷേധിച്ചു. 

Eng­lish Sum­ma­ry: Con­gress leader Basavaraj Patil joins BJP

You may also like this video

Exit mobile version