Site iconSite icon Janayugom Online

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎയുടെ മാതാവ് അന്തരിച്ചു

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎയുടെ മാതാവ്, ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ (91) നിര്യാതയായി. മറ്റ് മക്കൾ: കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ ആർ വിജയലക്ഷ്മി (റിട്ട. ഗവഃഅധ്യാപിക), കെ ആർ പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്).

 

മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെന്റ് ഓഫിസര്‍, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപാർട്ട്മെന്റ്), പരേതനായ സി കെ രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യുത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആകാശവാണി). സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ.

Exit mobile version