Site iconSite icon Janayugom Online

ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്വീകരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍

തലസ്ഥാനത്ത് വീണ്ടും കോണ്‍ഗ്രസ്-ബിജെപി ബന്ധം മറനീക്കി പുറത്തുവരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ ചടങ്ങില്‍ കെപിസിസി നേതാക്കള്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല അധ്യക്ഷനായി രൂപീകരിച്ച 25 അംഗ പ്രചാരണ സമിതിയിലെ അംഗങ്ങളായ എം ആര്‍ തമ്പാനും ബി എസ് ബാലചന്ദ്രനുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തത്. കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം എം ഹസന്റെ അടുപ്പക്കാരാണ് ഇരുവരും.
ഭാരത് സേവക് സമാജം നല്‍കിയ സ്വീകരണത്തില്‍ ഇവര്‍ വേദിയിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനുവേണ്ടി ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് പുകഴ്ത്തി സംസാരിക്കുന്നവര്‍ എങ്ങനെ കോണ്‍ഗ്രസിന്റെ പ്രചാരകരാകുമെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാവ്, ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. 

Eng­lish Summary:Congress lead­ers wel­come BJP candidate

You may also like this video

Exit mobile version