Site iconSite icon Janayugom Online

രാഹുലിന് സംരക്ഷണമൊരുക്കി കോൺഗ്രസ് നേതൃത്വം; അതിജീവിതയെ അധിക്ഷേപിച്ച് ദീപാ ദാസ് മുൻഷിയും അടൂർ പ്രകാശും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാക്കൾ. യുവതി പരാതി നൽകിയതിനെ ചോദ്യം ചെയ്‌ത കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പരാതി നേരത്തെ നൽകണമായിരുന്നുവെന്ന് പ്രതികരിച്ചു. രാഹുലിനെതിരെയുള്ള മറ്റ് സംഘടന നടപടികളെ പറ്റിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ” നിയമം നിയമത്തിന്റെ വഴിയേ ” എന്നായിരുന്നു ദീപ ദാസ് മുൻഷിയുടെ പ്രതികരണം. 

രാഹുൽ മാങ്കൂട്ടത്തിനെതിരെ മുൻപ് പരാതി ഉയർന്നപ്പോൾ പാർട്ടി ഒരു സംരക്ഷണവും നൽകില്ല എന്നായിരുന്നു ദീപയുടെ മറുപടി.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശും രാഹുലിനെ സംരക്ഷിച്ചും അതിജീവിതയെ പരിഹസിച്ചും രംഗത്തെത്തി. തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകുമെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. തനിക്ക് എതിരെയും ഇത്തരത്തിൽ പരാതി ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോൾ പരാതി വരാൻ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂർ പ്രകാശ് പറഞ്ഞു.

Exit mobile version