സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ഒതുക്കി കോൺഗ്രസ് നേതൃത്വം. നിലവിൽ ജോസഫ് വിഭാഗം മത്സരിക്കുന്ന 10 സീറ്റിൽ 4 എണ്ണം കോൺഗ്രസ് ഏറ്റെടുക്കും. ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട്, തൃക്കരിപ്പൂർ സീറ്റുകൾ കിട്ടിയേ തീരൂ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. തൃക്കരിപ്പൂരിൽ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് സ്ഥാനാർത്ഥിയാകുമെന്ന് ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചിരുന്നു.
തൃക്കരിപ്പൂരിലും ഏറ്റുമാനൂരിലും ചുമരെഴുത്തും ആരംഭിച്ചിരുന്നു. കുട്ടനാട്ടിൽ ജോസഫ് വിഭാഗം നേതാവും വ്യവസായിയുമായ റെജി ചെറിയാൻ ഏറെ നാളുകളായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഏറ്റുമാനൂർ വേണമെങ്കിൽ പകരം പൂഞ്ഞാർ നൽകണമെന്നാണ് ആവശ്യം. പൂഞ്ഞാർ നൽകാൻ കോൺഗ്രസ് തയ്യാറല്ല. സീറ്റ് ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ ജോസഫ് വിഭാഗം പ്രതിഷേധത്തിലാണ്.

