Site iconSite icon Janayugom Online

മേല്‍ക്കൈ നഷ്ടമായി കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയില്‍ എംപിമാര്‍ ഉണ്ടാവില്ല

പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകുന്ന സാഹചര്യമാണ് നിലവില്‍. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 17 സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികള്‍ ഇല്ലാത്ത നിലയാണ് ഉണ്ടാവുന്നത്.

പ്രതിനിധികളുടെ എണ്ണം കുറയുന്നതിനൊപ്പം ഭൂപ്രദേശങ്ങളിലെ സ്വാധീനം കൂടി കോണ്‍ഗ്രസിന് നഷ്ടമാവും.കോണ്‍ഗ്രസിന്റെ നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ എത്തിക്കാനായത്. നിലവില്‍ 30 ആണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ 9 പേര്‍കൂടി വിരമിക്കുന്ന സാഹചര്യം ഉണ്ടാവും.

ഇതോടെ പാര്‍ട്ടിയുടെ അവസ്ഥ കൂടുതല്‍ ദുര്‍ബലമാകും.ഉത്തര്‍പ്രദേശ്,ആന്ധ്രപ്രദേശ്,പഞ്ചാബ്, തെലങ്കാന,ഹിമാചല്‍ പ്രദേശ്,ഉത്തരാഖണ്ഡ്,ഒഡീഷ,ദല്‍ഹി, ഗോവ സംസ്ഥാനങ്ങളിലുമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം ഇല്ലാതാവുക.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയുടെ തളര്‍ച്ചയിലാണ് നിലവില്‍ കോണ്‍ഗ്രസ്.തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിനകത്തു തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. പാര്‍ട്ടി നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗംനേതാക്കള്‍ രംഗത്തെത്തിയിരുന്നെങ്കിലും പാര്‍ട്ടിയില്‍ ഒരു തരത്തിലും ഉള്ള അഴിച്ചുപണിയും നടന്നിട്ടില്ല.

പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് ഇപ്പോഴും സോണിയ ഗാന്ധി തന്നെയാണ്.ഗാന്ധികുടുംബത്തില്‍ നിന്ന് അധികാരം മറ്റുള്ളവര്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ചിരുന്നു.

Eng­lish summary:Congress los­es upper hand; There will be no MPs in the Rajya Sab­ha from 17 states

You may also like this video:

Exit mobile version