Site iconSite icon Janayugom Online

ഹരിയാനയിൽ അടിതെറ്റി കോൺഗ്രസ് ; ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യത്തിന് മുൻ‌തൂക്കം

ഹരിയാനയിൽ കോൺഗ്രസിന് അടിതെറ്റി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസാണ് മുന്നിട്ടുനിന്നതെങ്കിൽ പിന്നീട് ബിജെപി
എക്സിറ്റ് പോളുകൾ തെറ്റിച്ചുകൊണ്ട് മുന്നേറി. 90 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ ബിജെപി ‑51, കോൺഗ്രസ് ‑34, മറ്റുള്ളവർ ‑5 എന്നിങ്ങനെയാണ് ഹരിയാനയിലെ ലീഡ് നില. 46 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. വലിയ ചാഞ്ചാട്ടങ്ങൾ സംഭവിച്ചില്ലായെങ്കിൽ ഹരിയാന വീണ്ടും ബിജെപി ഭരിക്കും. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി 40 സീറ്റായിരുന്നു നേടിയത്. 

എന്നാൽ ബിജെപിക്ക് തിരിച്ചടി നൽകി ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം വ്യക്തമായ മുന്നേറ്റം തുടരുകയാണ്. 49 സീറ്റിലാണ് സഖ്യം മുന്നിലുള്ളത്. ബിജെപി 29 സീറ്റിലും പിഡിപി മൂന്ന് സീറ്റിലുമാണ് മുന്നിലുള്ളത്. ഒമ്പത് സീറ്റിൽ മറ്റുള്ളവരും മുന്നിട്ടുനിൽക്കുന്നു. ജമ്മു കാശ്മീരിലും ആകെ 90 സീറ്റുകളാണ്. ജമ്മു കാശ്മീരിൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​നാണ് നേരത്തെ തന്നെ മു​ൻ​തൂ​ക്കം പ്ര​വ​ചിച്ചിരുന്നത്. 370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ശേ​ഷ​മു​ള്ള കാശ്മീരിലെ ആദ്യ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന നി​ല​യി​ൽ ഏറെ പ്രാ​ധാ​ന്യ​മു​ള്ളതാണ് ഫ​ലം. കാശ്‌മീരിൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ​ക്ക് അ​ഞ്ച് എംഎൽ.എ​മാ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാനുള്ള അധികാരമുണ്ട്.

Exit mobile version