മുഖ്യമന്ത്രിസ്ഥാത്തേക്കില്ലെന്നും യുവ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുമെന്നും, മുഖ്യമന്ത്രി അശോക് ഗെലോത്ത് പരസ്യമായി പ്രഖ്യാപിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പാര്‍ട്ടി എംഎല്‍എ ഭരത് സിങ് കന്ദന്‍പൂര്‍ അഭിപ്രായപ്പെട്ടു.
യുവാക്കള്‍ക്ക് വഴിയൊരുക്കുന്നതിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജസ്ഥാന്‍ കോണ്‍ഗ്രസ് ഘടകത്തിന്‍റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയെ സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കസേരയോടുള്ള താല്‍പര്യം മദ്യത്തിന്‍റെ ലഹരിയേക്കാള്‍ കൂടുതലാണ്.
താന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കില്ലെന്നും, യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്നു ഗലോത്ത് പരസ്യമായി പറഞ്ഞാല്‍ തിരഞ്ഞെടുപ്പിന്‍റെ ഭൂപടം തന്നെ മാറുമെന്നും ഭരകത് സിങ് വ്യക്തമാക്കി. നേരത്തെ ഗലോത്ത് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്നു അദ്ദേഹം. അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഖനവകുപ്പ് മന്ത്രി പ്രമോദ് ജെയിന്‍ ഭയ്യക്കെതരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ഭരത്സിങ്,താന്‍ ആര്‍ക്കും എതിരല്ലെന്നും ശരിയായതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞു.
മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റും അഴിമതി വിഷയം ഉന്നയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും വെവ്വെറേ വ്യക്തികളാണ്. അദ്ദേഹം അദ്ദേഹത്തിന്‍റെ രീതിയില്‍ ചെയ്യുന്നു. ഞാന്‍ എന്‍റെ രീതിയില്‍ ചെയ്യുന്നു എന്നായിരുന്നു ഭരത് സിങ്ങിന്‍റെ മറുപടി
English Summary:
Congress MLA against Galot in rajastan; He should declare that he is not running for the post of Chief Minister
You may also like this video: