Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ;ബിജെപിയെ താഴെയിറക്കാന്‍ സഖ്യങ്ങളാകാമെന്നു ഖാര്‍ഗെ

ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ സഖ്യങ്ങള്‍ക്ക് തയ്യാറാണെന്നു കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുനഖാര്‍ഗെ അഭിപ്രായപ്പെട്ടു. അടുത്തുവരുന്ന നിയമസഭാ-ലോക്സഭാ തെരഞെടുപ്പുകളില്‍ സഖ്യമുണ്ടാകുമെന്നുംഅദ്ദേഹം വ്യക്തമാക്കി. ഇഡി,സിബിഐ അടക്കമുള്ള ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ അതിക്രമിച്ച ചൈനക്ക് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകി.കോൺഗ്രസ് രാജ്യത്തിന് എതിരാണെന്ന് വിമർശിക്കുന്നവർ ചൈന അതിർത്തിയിൽ കടന്നുകയറിയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ പതിനയ്യായിരത്തോളം കോൺഗ്രസ്‌ നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പാർട്ടി അധ്യക്ഷന് കൈമാറി. ഇന്ന് മൂന്ന് പ്രമേയങ്ങളിന്‍മേലാണ് ചര്‍ച്ച നടക്കുന്നത്. രാഷ്ട്രീയം, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലാണ് പ്രമേയ അവതരണം. നാളെ മൂന്ന് പ്രമേയങ്ങൾ കൂടി അവതരിപ്പിക്കും. നാളെ വൈകീട്ട് റാലിയോടെ പ്ലീനറി സമ്മേളനം സമാപിക്കും. 

Eng­lish Summary:
Con­gress Ple­nary Ses­sion; Kharge says alliances can be made to bring down BJP

You may also like this video:

Exit mobile version