Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ;ജി23 നേതാക്കളുടെ പിന്തുണയും ഖാര്‍ഗെയ്ക്ക്

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗാന്ധികുടുംബത്തിന്‍റെ പിന്തുണയോടെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുനഖര്‍ഗെ മത്സരിക്കുന്നു. അദ്ദേഹത്തിന് ജി23യിലെ പ്രധാന നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.

താന്‍ ജി23യുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ അടിമുടിമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയഗാന്ധിയെ കണ്ട് നിര്‍ദ്ദേശം നല്‍കിയവരില്‍ പ്രധാനിയായിരുന്നു തരൂര്‍.അന്നു തരൂര്‍ ജി.23യുടെ ഭാഗമായിരുന്നു. പിന്നീട് അദ്ദേഹം അവരോടൊപ്പം സഹകരിച്ചാണ് മുന്നോട്ട് നീങ്ങിയത്. അതേസമയം താന്‍ ജി 23 സ്ഥാനാര്‍ത്ഥി അല്ല എന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസില്‍ സംഘടനാ അഴിച്ചുപണി വേണം എന്ന് ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടമാണ് ജി 23. ശശി തരൂരും കോണ്‍ഗ്രസില്‍ പരിഷ്‌കാരം വേണം എന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്.എന്നാല്‍ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് പിന്തുണ എന്ന് ജി 23 യിലെ പൃഥ്വിരാജ് ചവാന്‍, മനീഷ് തിവാരി, ഭൂപീന്ദര്‍ സിങ് ഹൂഡ, ആനന്ദ് ശര്‍മ്മ എന്നിവര്‍ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കമാന്റിന്റെ സ്ഥാനാര്‍ത്ഥിയായാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിലയിരുത്തുന്നത്.

നേരത്തെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം തനിക്ക് 23 പേരുടെ അല്ല, 9000 പേരുടെ പിന്തുണയും വേണമെന്നാണ് ശശി തരൂര്‍ പറയുന്നത്. താന്‍ ജി 23 യുടെ സ്ഥാനാര്‍ത്ഥി അല്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് സോണിയാ ഗാന്ധി അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഗാന്ധി കുടുംബം നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത് എന്നും ശശി തരൂര്‍ പറഞ്ഞിരുന്നുശശി തരൂര്‍ നേരത്തെ തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

എതിരാളികളുടെ ചിത്രമാണ് മാറിമറിഞ്ഞത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ആദ്യം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തട്ടി ഗലോട്ടിന്‍റെ സാധ്യത മങ്ങുകയായിരുന്നു.പിന്നീട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റെ പേരും മത്സരസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടു. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കാന്‍ സാധ്യത ഏറിയതോടെ ദിഗ് വിജയ് സിംഗ് സ്വയം മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. അതേസമയം നിരവധി നേതാക്കളുടെ അകമ്പടിയോടെയാണ് ശശി തരൂര്‍ എ ഐ സി സി ആസ്ഥാനത്ത് എത്തി പത്രിക സമര്‍പ്പിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 പേരാണ് ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചിട്ടുള്ളത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേല്‍വിലാസം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കരുത്താകും. കൂടാതെ ഹൈക്കമാന്‍ഡ് പിന്തുണയും ഖാര്‍ഗെയുടെ അനുകൂല ഘടകമാണ്. ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവരാണ് ഖാര്‍ഗെയുടെ പത്രികയില്‍ ഒപ്പ് വെച്ചിട്ടുള്ളത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗാന്ധി കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കുന്നയാളാണ്.

Eng­lish Summary:
Con­gress pres­i­dent elec­tion; G23 lead­ers also sup­port Kharge

You may also like this video:

Exit mobile version