ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പുതിയ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. യുപിയിലെ അമേത്തി, റായ് ബറേലി സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. പത്ത് പേരടങ്ങുന്ന പട്ടികയില്‍ യുപിയിലെ അലഹബാദ് സീറ്റില്‍ ഉജ്വല്‍ രേവതിരമണ്‍സിങിന്റെ പേരുമാത്രം പ്രഖ്യാപിച്ചു .പഞ്ചാബിൽ ആറ്, ഡൽഹി മൂന്ന്, യുപി ഒന്ന് എന്നിങ്ങനെയാണ് പ്രഖ്യാപിച്ച സീറ്റുകളുടെ എണ്ണം.
വടക്കുകിഴക്കൻ ഡൽഹിയിൽ മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറാണ് സ്ഥാനാർഥി. ചാന്ദ്‌നി ചൗക്കിൽ ജെ പി അഗർവാളും കിഴക്കുപടിഞ്ഞാറൻ ഡൽഹിയിൽ ഉദിത് രാജും മത്സരിക്കും. പഞ്ചാബിലെ ജലന്ധറിൽ മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയാണ് സ്ഥാനാർഥി.
അമേത്തിയിൽ രാഹുൽ വീണ്ടും മത്സരിച്ചേക്കുമെന്നും വയനാട്ടിലെ പോളിങ് കഴിഞ്ഞശേഷം രണ്ടാംമണ്ഡലമായി അമേത്തി പ്രഖ്യാപിക്കുമെന്നുമാണ് കരുതുന്നത്. വയനാട്ടിൽ ഉണ്ടായേക്കാവുന്ന തിരിച്ചടി മറികടക്കാനാണ് തന്ത്രം. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധ്ര മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സോണിയ രാജ്യസഭയിലേക്ക് മാറിയതോടെ റായ്‌ബറേലിയിൽ ആര് എന്നതിലും തീരുമാനമായിട്ടില്ല.
English Summary
Congress releases new list of candidates; No candidates announced for UP’s Amethi and Rae Bareilly seats
You may also like this video: