23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പുതിയ പട്ടിക പുറത്തിറക്കി;യുപിയിലെ അമേത്തി, റായ് ബറേലി സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2024 11:31 am

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പുതിയ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. യുപിയിലെ അമേത്തി, റായ് ബറേലി സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. പത്ത് പേരടങ്ങുന്ന പട്ടികയില്‍ യുപിയിലെ അലഹബാദ് സീറ്റില്‍ ഉജ്വല്‍ രേവതിരമണ്‍സിങിന്റെ പേരുമാത്രം പ്രഖ്യാപിച്ചു .പഞ്ചാബിൽ ആറ്‌, ഡൽഹി മൂന്ന്‌, യുപി ഒന്ന്‌ എന്നിങ്ങനെയാണ്‌ പ്രഖ്യാപിച്ച സീറ്റുകളുടെ എണ്ണം.

വടക്കുകിഴക്കൻ ഡൽഹിയിൽ മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ കനയ്യ കുമാറാണ്‌ സ്ഥാനാർഥി. ചാന്ദ്‌നി ചൗക്കിൽ ജെ പി അഗർവാളും കിഴക്കുപടിഞ്ഞാറൻ ഡൽഹിയിൽ ഉദിത്‌ രാജും മത്സരിക്കും. പഞ്ചാബിലെ ജലന്ധറിൽ മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയാണ്‌ സ്ഥാനാർഥി.

അമേത്തിയിൽ രാഹുൽ വീണ്ടും മത്സരിച്ചേക്കുമെന്നും വയനാട്ടിലെ പോളിങ്‌ കഴിഞ്ഞശേഷം രണ്ടാംമണ്ഡലമായി അമേത്തി പ്രഖ്യാപിക്കുമെന്നുമാണ്‌ കരുതുന്നത്‌. വയനാട്ടിൽ ഉണ്ടായേക്കാവുന്ന തിരിച്ചടി മറികടക്കാനാണ്‌ തന്ത്രം. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വധ്ര മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. സോണിയ രാജ്യസഭയിലേക്ക്‌ മാറിയതോടെ റായ്‌ബറേലിയിൽ ആര്‌ എന്നതിലും തീരുമാനമായിട്ടില്ല.

Eng­lish Summary
Con­gress releas­es new list of can­di­dates; No can­di­dates announced for UP’s Ame­thi and Rae Bareil­ly seats

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.