മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലേതിന് സമാനമായ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ബിജെപി ആസൂത്രണം ചെയ്യുന്നതായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയസിങ്.സംസ്ഥാന കോണ്‍ഗ്രസിന്‍റെ സംസ്ഥാന കോണ്‍ഗ്രസിന്റെ ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ് സെല്‍ സംഘടിപ്പിച്ച അഭിഭാഷക സംഗമമായ വിധിക് വിമര്‍ശ് 2023 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിയാനയിലെ സംഘര്‍ഷത്തെ കുറിച്ച് പറയുന്നതിനിടെയായിരുന്നു സിങ്ങിന്റെ പരാമര്‍ശം.ബിജെപി വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഹരിയാനയിലെ സംഘര്‍ഷത്തിന് ഉത്തരവാദികള്‍ അവരാണെന്നും ദിഗ്‌വിജയ് സിങ് കുറ്റപ്പെടുത്തി. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ ഉണ്ടാകാനിടയുള്ള രോഷം മറികടക്കാന്‍ ബിജെപി കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എങ്ങനെയാണോ അവര്‍ ഹരിയാനയില്‍ കലാപങ്ങള്‍ ഉണ്ടാക്കിയത്, അതുപോലെ മധ്യപ്രദേശിലും കലാപങ്ങള്‍ ഉണ്ടാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. അവര്‍ക്കെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായി അവര്‍ക്കറിയാം സിങ് അഭിപ്രായപ്പെട്ടു.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ്യസഭാംഗം വിവേക് തെന്‍ക ആയിരക്കണക്കിന് അഭിഭാഷകരെ കോണ്‍ഗ്രസിനൊപ്പം അണിനിരത്തി. നമ്മള്‍ സര്‍ക്കാര്‍ രൂപീകരിച്ചു.ഇപ്പോള്‍ ഇവിടെയും നിരവധി അഭിഭാഷകരാണ് എത്തിയിരിക്കുന്നത്.മധ്യപ്രദേശില്‍ അടുത്ത സര്‍ക്കാര്‍ നമുക്കുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
English Summary:
Congress says BJP is planning to create riots in Madhya Pradesh
You may also like this video: