Site iconSite icon Janayugom Online

അതീവ സുരക്ഷാ വലയമുള്ള സോണിയ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ആരാണ് അവസരം ഒരുക്കിയതെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തണം:മന്ത്രി ശിവന്‍കുട്ടി

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുന്നതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് എഐസിസി ജനറല്‍ സെക്രട്ടി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ സ്ഥലകാല ബോധത്തെക്കുറിത്ത് വേണുഗോപാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറ‍ഞ്ഞു.അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണക്കവർച്ചാ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അവസരമൊരുക്കിയത്? എഐസിസി ജനറൽ സെക്രട്ടറി അറിയാതെ ഇത്തരം കൂടിക്കാഴ്ചകൾ നടക്കുമോ എന്ന് വേണുഗോപാൽ വ്യക്തമാക്കണം.

പോറ്റി പലതവണ സോണിയയെ സന്ദർശിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്.സ്വന്തം പാർട്ടിക്കാർക്ക് പോലും ലഭിക്കാത്ത അവസരം ഒരു പ്രതിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽനിന്ന് ആന്റോ ആന്റണി എംപി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വാർത്ത കോൺഗ്രസിന്റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നത്. 2019‑ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൻഎം. രാജുവിൽ നിന്ന് 2 കോടി രൂപ വാങ്ങിയെന്ന ആരോപണം എം.പി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം ഉപയോഗിച്ചാണോ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Exit mobile version