Site iconSite icon Janayugom Online

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി; സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ വിലാസം ശരിയല്ല

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുട്ടടയില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു.സിപിഐ(എം) നല്‍കിയ പരാതി ശരിവെച്ചാണ് കമ്മിഷന്റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്.

ഇതില്‍ വൈഷ്ണ സുരേഷിന്റെ പേരില്ല.വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് പരാതി നല്‍കിയിരുന്നത്. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്‌നമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം.

കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതാണ് ചട്ടം.അതേസമയം നടപടിക്കെതിരെ വൈഷ്ണക്ക് അപ്പീല്‍ നല്‍കാനാകും. അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസും വൈഷണയും തീരുമാച്ചിട്ടുണ്ട്. മുട്ടടയില്‍ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് ഈ അനിശ്ചിതത്വം വന്നിരിക്കുന്നത്.

Exit mobile version