Site iconSite icon Janayugom Online

പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് കള്ളപ്പണം എത്തിച്ചു; ഹോട്ടൽ മുറിയിൽ പൊലീസ് പരിശോധന

പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് കള്ളപ്പണം എത്തിച്ചു എന്ന രഹസ്യ വിവരത്തെ തുടർന്ന് ഹോട്ടൽ മുറിയിൽ പൊലീസ് പരിശോധന നടത്തി. സംഭവം പുറത്തായത്തോടെ പരിശോധന അട്ടിമറിക്കാൻ നഗരത്തിൽ സംഘർഷം അഴിച്ചു വിട്ട് കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. റെയ്ഡിന് തൊട്ട് മുമ്പ് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിന് പുറത്ത് പോയി. പാലക്കാട് വിതരണം ചെയ്യാനുള്ള പണമാണ് ഹോട്ടലിൽ എത്തിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.

ഇന്നലെ രാത്രി പന്ത്രണ്ടിനായിരുന്നു സംഭവം നടന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷൻ വണ്ടിയിൽ വൻ തോതിൽ പണം എത്തിച്ചുവെന്ന വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. കോൺഗ്രസ്‌ നേതാക്കളായ ബിന്ദുകൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരുടെ മുറികളിൽ പരിശോധന നടത്തി. ഷാനിമോൾ ഉസ്‌മാന്റെ മുറിയിൽ പരിശോധനക്കെത്തിയപ്പോൾ വനിതാ പൊലീസ്‌ ഇല്ലെന്ന കാരണം പറഞ്ഞ് തടയുകയും പിന്നീട്‌ വനിതാ പൊലീസ്‌ എത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമം നടന്നു.

Exit mobile version