Site iconSite icon Janayugom Online

അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ സ്വീകരിക്കാമെന്ന് കോണ്‍ഗ്രസ്

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനായി ഉപാധികളുമായി കോണ്‍ഗ്രസ് . തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ സ്വീകരിക്കാമെന്ന് കോണ്‍ഗ്രസ് അന്‍വറിനോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. തൃണമൂൽ കോൺഗ്രസ് വഴി പിവി അൻവർ യുഡിഎഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിലെ ധാരണ. പകരം പിവി അൻവറിന് മുന്നിൽ കോൺഗ്രസ് ഫോർമുല വയ്ക്കും. പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാൽ സ്വീകരിക്കാം എന്നാണ് നിലപാട്.

ഒറ്റയ്ക്ക് വന്നാലും, പുറത്തുനിന്ന് പിന്തുണച്ചാലും സ്വീകരിക്കും. തൃണമൂൽ കോൺഗ്രസിനെ എടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. വഴങ്ങിയില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം. പി വി അൻവറിനെ മുന്നണിയിലേക്ക് എടുത്താൽ പിന്നീട് തലവേദന ആകുമോ എന്ന ആശങ്ക യുഡിഎഫിലെ ഘടകകക്ഷികൾക്കും ഉണ്ട്. 

പിവി അൻവറുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. ചർച്ചയിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ച ചില ഉറപ്പുകളും കോൺഗ്രസ് നൽകും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെയുള്ള ചർച്ചയ്ക്കുശേഷം ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം.

Exit mobile version