Site iconSite icon Janayugom Online

അടുത്ത മുഖ്യമന്ത്രി ആരെന്നകാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ തര്‍ക്കിക്കേണ്ട;അത് എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് എം വി ഗോവിന്ദന്‍

അടുത്ത മുഖ്യമന്ത്രീയാരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ തര്‍ക്കിക്കേണ്ടതില്ലെന്നും അത് എല്‍ഡിഎഫ് തീരുമാനിക്കുമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു,

മുഴുവൻ പാവപ്പെട്ടവർക്കും വീടൊരുക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്‌. ലോകത്തിൽതന്നെ ഇത്തരമൊരുമുന്നേറ്റം നടത്തുന്ന നാട്‌ കേരളമായിരിക്കും. അതിദരിദ്രരില്ലാത്ത ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി മാറാനും കേരളം തയാറെടുക്കുകയാണ്‌. തൊഴിലില്ലായ്‌മയും പടിപടിയായി പരിഹരിച്ചുകൊണ്ടിരിക്കുകയാണ്‌. ലോകത്തെ വലിയ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റിയെടുത്തത്‌ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെയാണ്‌. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മികച്ച വിജയം നേടാനാകുമെന്നുംഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു 

Exit mobile version