കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞെടുപ്പില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി സംവിധായകന്‍ വി എം വിനുവിന് 2020ലും വോട്ടില്ലെന്ന് കണ്ടെത്തല്‍. മലാപ്പറമ്പ് ഡിവിഷനിലെ വോട്ടര്‍ പട്ടികയിലാണ് വിനുവിന്റെ പേര് ഇല്ലാതിരുന്നത്. താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും കോർപ്പറേഷൻ പട്ടിക അട്ടിമറിച്ചുവെന്നുമാണ് .വിനുവിന്റെ പ്രതികരണം.
പുതുക്കിയ വോട്ടർ പട്ടിക ഇന്നലെ പുറത്തിറങ്ങിയപ്പോളാണ് വിനുവിന് വോട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയുന്നത്. പിന്നാലെ തനിക്ക് വോട്ട് ഉണ്ടെന്നും നടക്കുന്നത് ഗൂഢാലോചനയെന്ന വാദവുമായി വിനുവും കോൺഗ്രസും രംഗത്ത് വന്നു. എന്നാല്‍ വിനുവിനെ അവഹേളിക്കാൻ കരുതിക്കൂട്ടി കോൺഗ്രസ് നടത്തുന്ന നാടകം മാത്രമാണെന്ന നിലപാടിലാണ് മറ്റുള്ളവര്‍

