എവറസ്റ്റ് കൊടുമിടിയിലേക്കും,8,000 മീറ്ററിന് മുകളിലേക്കുള്ള പര്‍വതങ്ങളിലേക്കുമുള്ള ഒറ്റക്കുള്ള ദൗത്യങ്ങള്‍ നിരോധിച്ച് നേപ്പാള്‍ സര്‍ക്കാര്‍.പരിഷ്കരിച്ച നിര്‍ദ്ദേശങ്ങളില്‍ എവറസ്റ്റ് ഉള്‍പ്പെടെ 8,000 മീറ്ററിന് മുകളിലുള്ള പര്‍വതങ്ങളില്‍ രണ്ട് പർവതാരോഹകർക്ക് ഒപ്പം ഒരു ഗൈഡും വേണമെന്നത് നിർബന്ധമാക്കി.
പുതിയ നിർദേശങ്ങൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു.8,000 മീറ്ററിന് താഴെയുള്ള പർവതങ്ങളിൽ ഒരു സംഘത്തിനൊപ്പം ഒരു ഗൈഡ് എങ്കിലും വേണമെന്നും നിർദേശമുണ്ട്. പർവതാരോഹകരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ പരിഷ്കാരങ്ങളെന്ന് നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ ആരതി ന്യൂപനെ അറിയിച്ചു.

