23 January 2026, Friday

Related news

January 6, 2026
January 6, 2026
December 7, 2025
December 1, 2025
November 28, 2025
November 25, 2025
November 20, 2025
November 4, 2025
October 28, 2025
October 19, 2025

എവറസ്റ്റ് കീഴടക്കല്‍: ഒറ്റക്കുള്ള ദൗത്യങ്ങള്‍ നിരോധിച്ച് നേപ്പാള്‍ സര്‍ക്കാര്‍

Janayugom Webdesk
കാഠ്മണ്ഡു
February 6, 2025 11:12 am

എവറസ്റ്റ് കൊടുമിടിയിലേക്കും,8,000 മീറ്ററിന് മുകളിലേക്കുള്ള പര്‍വതങ്ങളിലേക്കുമുള്ള ഒറ്റക്കുള്ള ദൗത്യങ്ങള്‍ നിരോധിച്ച് നേപ്പാള്‍ സര്‍ക്കാര്‍.പരിഷ്കരിച്ച നിര്‍ദ്ദേശങ്ങളില്‍ എവറസ്റ്റ് ഉള്‍പ്പെടെ 8,000 മീറ്ററിന് മുകളിലുള്ള പര്‍വതങ്ങളില്‍ രണ്ട് പർവതാരോഹകർക്ക്‌ ഒപ്പം ഒരു ഗൈഡും വേണമെന്നത്‌ നിർബന്ധമാക്കി.

പുതിയ നിർദേശങ്ങൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു.8,000 മീറ്ററിന്‌ താഴെയുള്ള പർവതങ്ങളിൽ ഒരു സംഘത്തിനൊപ്പം ഒരു ഗൈഡ്‌ എങ്കിലും വേണമെന്നും നിർദേശമുണ്ട്‌. പർവതാരോഹകരുടെ സുരക്ഷ കണക്കിലെടുത്താണ്‌ പുതിയ പരിഷ്കാരങ്ങളെന്ന്‌ നേപ്പാൾ ടൂറിസം വകുപ്പ്‌ ഡയറക്ടർ ആരതി ന്യൂപനെ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.