Site iconSite icon Janayugom Online

ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്ന സുപ്രധാന കേസുകളില്‍ ഹര്‍ജികള്‍ കേള്‍ക്കാൻ ഭരണഘടനാ ബെഞ്ചുകൾ സ്ഥാപിക്കും; ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്ന സുപ്രധാന കേസുകളിലെ ഹർജികൾ കേൾക്കാൻ ഭരണഘടനാ ബെഞ്ചുകൾ സ്ഥാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒരു ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ശബരിമല യുവതീ പ്രവേശമടക്കമുള്ള ഹർജികൾ എടുത്തുപറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിൽ ബന്ധപ്പെട്ടുള്ള ഹർജികളുടെ വാദം കേൾക്കാനായി ഒൻപത് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ശബരിമലയെ പരാമർശിച്ചത്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ ഉൾപ്പെടെയുള്ള കേസുകൾ പരിഗണനയിലുണ്ട്. പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിരോധിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികൾ, സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനം വിലക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി എന്നിവയും ഈ വിഭാഗങ്ങളിലായുണ്ട്. ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിക്കാൻ 2019ൽ ഒൻപതംഗ ബെഞ്ച് രൂപീകരിച്ചിരുന്നു.

Exit mobile version