വയോജന സൗഹൃദ വിജ്ഞാന കേന്ദ്രത്തിന്റെ നിർമാണം തുടങ്ങി. ലതാ പാർക്കിന് സമീപം നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ പിപി എൽദോസ് അധ്യക്ഷനായി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99.99 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം നിർമിക്കുന്നത്
പ്രായമായവർക്ക് ഒത്തുചേരുവാനും മാനസിക ഉല്ലാസത്തിനുമായാണ് പദ്ധതി. വൈസ് ചെയർപേഴ്‌സൺ സിനി ബിജു, വാർഡ് കൗൺസിലർ ജോയ്സ് മേരി ആന്റണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി എം അബ്ദുൽ സലാം, ജോസ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.