Site iconSite icon Janayugom Online

ഉപഭോക്തൃ തര്‍ക്ക പരിഹാരം അനിശ്ചിതത്വത്തിൽ; കെട്ടിക്കിടക്കുന്നത് നൂ​റു​ക​ണ​ക്കി​ന് അപേക്ഷകൾ

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​നു​ള്ള ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം നിലച്ചു. നാ​ല്​ മാ​സ​മാ​യി പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള സി​റ്റി​ങ്​ ന​ട​ക്കാ​ത്ത​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പ​രാ​തി​ക​ള്‍ക്ക് പ​രി​ഹാ​രം കാ​ണേ​ണ്ട ജ​ഡ്ജി​ങ്​ പാ​ന​ലി​ലെ അം​ഗ​ങ്ങ​ളു​ടെ ഒ​ഴി​വു നി​ക​ത്താ​ത്ത​തി​നാ​ലാ​ണ് അനിശ്ചിതത്വത്തിന് കാരണം. ജി​ല്ല ജ​ഡ്ജി​ക്ക്​ തു​ല്യ​മാ​യ പ​ദ​വി​യു​ള്ള പ്ര​സി​ഡ​ന്റും ര​ണ്ടം​ഗ​ങ്ങ​ളും ഉ​ള്‍പ്പെ​ട്ട​താ​ണ് ജ​ഡ്ജി​ങ്​ പാ​ന​ൽ. പ്ര​സി​ഡ​ന്റും ഒ​രം​ഗ​വും ഉ​ണ്ടെ​ങ്കി​ൽ സി​റ്റി​ങ്​ ന​ട​ത്താം. എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റ്​ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. പു​തി​യ അം​ഗ​ങ്ങ​ളെ എ​ന്നു നി​യ​മി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യക്തതയില്ല.

Exit mobile version