Site iconSite icon Janayugom Online

ലോക്കല്‍ ട്രെയിനില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത യാത്രക്കാര്‍ക്ക് നിയന്ത്രണം; നടപടിക്കെതിരെ കോടതി

ലോക്കല്‍ ട്രെയിനില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ മഹാരാഷ്ട്ര കോടതി. സംസ്ഥാനത്ത് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴുണ്ടായ കോവിഡ് സാഹചര്യവും, നിലവിലെ സാഹചര്യങ്ങളും താരതമ്യപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2020നെ അപേക്ഷിച്ച് നിലവിലെ കോവിഡ് കേസുകള്‍ ക്രമാതീതമായി കുറവാണെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ലോക്കല്‍ ട്രെയിനുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. അന്ന് പൊതുഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യവും, നിലവില്‍ അതിന്റെ അനിവാര്യതയെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ട്രെയിന്‍ ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രവേശനം ലഭിക്കൂവെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഫിറോസ് മിതിബോര്‍വാല നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Eng­lish sum­ma­ry; Con­trol of non-vac­ci­nat­ed pas­sen­gers on local trains; Court against action

You may also like this video;

Exit mobile version