വിവാദങ്ങള്‍ വിട്ടൊഴിയാതെ കോവാക്സിന്‍. ഇന്ത്യ തദ്ദേശീയമായി കോവാക്സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിനായി രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്ന് വെളിപ്പെടുത്തലിനു പിന്നാലെയാണ് പുതിയ വിവാദം. രണ്ടാംഘട്ട പരീക്ഷണങ്ങളുടെ ഫലം വരുന്നതിനു മുമ്പ് തന്നെ ഭാരത് ബയോടെക്ക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രീ ക്ലിനിക്കല്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലം വരുന്നതിന് മുമ്പ് തന്നെ 2021 ജനുവരിയില്‍ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇത് രാജ്യത്ത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍), ഭാരത് ബയോടെക്കും സംയുക്തമായാണ് കോവാക്സിന്‍ വികസിപ്പിച്ചത്. ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം പുറത്തുവരും മുമ്പ് തന്നെ സിഡിഎസ്‌സിഒ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
English Summary : Controversies continue Covid vaccine
You may also like this video