Site iconSite icon Janayugom Online

ആന്റോ ആന്റണി എംപിയുടെ ഓഫീസില്‍ എത്തി എസ് ഡിപിഐ നേതാക്കള്‍ മധുരം നല്‍കിയത് വിവാദമാകുന്നു

കോണ്‍ഗ്രസ് നേതാവും, പത്തനംതിട്ട എംപിയുമായ ആന്റോആന്റണിയുടെ ഓഫീസിലെത്തി എസ്ഡിപിഐ നേതാക്കള്‍ മധുരം നല്‍കിയത് വിവാദമാകുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ ഇതിനെ ചോദ്യം ചെയ്ത് രംഗത്തു വന്നതായി റിപ്പോര്‍ട്ടുകളുണ്ട്.യ എസ്ഡിപിഐയുടെ സ്ഥാപകദിനത്തിലാണ് പാര്‍ട്ടി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദിന്റെ നേതൃത്വത്തിലാണ് എംപിയുടെ ഓഫീസിലെത്തി മധുരം നല്‍കിയത്.

അവര്‍ വരുന്നതിന്റെയും മധുരം നല്‍കുന്നതും പോകുന്നതുമെല്ലാം ഷൂട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ റീലായി സമൂഹമാധ്യത്തില്‍ ഇടുകയും ചെയ്യുകയായിരുന്നു.ഇതാണ് വിവാദമായിരിക്കുന്നത്. ഇതു സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയകക്ഷികളുമായി യുഡിഎഫ് സഖ്യം ചേരുകയാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആരോപണം ഉന്നയിച്ചത് ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. 

കോണ്‍ഗ്രസ് ‑എസ് ഡിപിഐ ബാന്ധവം സംസ്ഥാനത്താകമാനം ഉള്ളതിന്റെ മകുടോദാഹരണമാണ് എംപിയുടെ ഓഫീസ് സന്ദര്‍ശനവും, മധുരം നല്‍കലും. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന നേതാവാണ് ആന്റോ ആന്റണി.സമൂഹത്തിലെ പല സംഘടനകളും ആളുകളും തന്റെ ഓഫീസില്‍ വരാറുണ്ടെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ള പ്രവര്‍ത്തകരും വരാറുണ്ട്. അവരെയെല്ലാം എംപി ഓഫീസില്‍ വരരുതെന്ന് പറഞ്ഞ് തടയണോ എല്ലാവരുമായും നല്ലബന്ധം പുലര്‍ത്തുന്നതാണ് തന്റെ രീതിയെന്ന് ആന്റോ ആന്റണി ഇതു സംബന്ധിച്ച് പറയുന്നത്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അവര്‍ വന്ന്, അവരുടെ സംഘടനയുടെ സ്ഥാപകദിനത്തില്‍ ലഡു നല്‍കി. താന്‍ അത് സ്വീകരിച്ചു. അതില്‍ എന്താണ് തെറ്റ്. വന്നവര്‍ തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ടവരാണെന്നും, നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേയെന്നും ആന്റോ ചോദിക്കുന്നു. 

Exit mobile version