Site iconSite icon Janayugom Online

കുടിവെളളം വെക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: വന്ദേഭാരത് എക്സ്പ്രസില്‍ ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

ഡല്‍ഹി ഖജുരാഹോ വന്ദേഭാരത് എക്സ്പ്രസില്‍ ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കുടിവെളളം വെക്കുന്നതുമായി ബന്ധപ്പെട്ടാണ് അടി നടന്നത്. ഡൽഹി ഹ​സ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഘർഷത്തിൻ്റെ 60 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നു. ഈ വീഡിയോ എക്സിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഘർഷമുണ്ടായ്. പന്ത്രണ്ടോളം വരുന്ന ആളുകള്‍ ഡസ്റ്റ്ബിൻ, ബെൽറ്റ് എന്നിവ കൊണ്ട് അടികൂടുകയായിരുന്നു. സംഘർഷത്തിന് പിന്നാലെ റെയിൽവേ ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി സംഭവത്തിൽ ഡല്‍ഹി പൊലീസ് കേസെടുത്തു. നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ഐ ആർ ടി സി സേവനദാതാവിന് സംഘർഷം സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. നാല് പേരെയും അന്വേഷണവിധേയമായി ജോലിയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്.

Exit mobile version