രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പാലക്കാട് കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം. രാഹുലിന് എതിരെ കോൺഗ്രസ്സ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഷൊർണൂരിൽ വനിതാ കോൺഗ്രസ് കൌൺസിലർ രാജി വച്ചു. ഷൊർണൂർ നഗരസഭയിൽ കഴിഞ്ഞ 10 വർഷമായി പ്രവർത്തിച്ചിരുന്ന 31ാം വാർഡ് കൌൺസിലർ സന്ധ്യയാണ് രാജിവച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ്സ് നടപടിയെടുക്കാത്തതിലും പാലക്കാട് എംപി വികെ ശ്രീകണ്ഠൻറെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജി.

