വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ടിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ വിവാഹ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ ചടങ്ങില്‍ വധുവരന്മാര്‍ പൂമാലകള്‍ കൈമാറുന്നതിനിടയില്‍ വച്ച പാട്ടിനെ ചൊല്ലിയാണ വരന്റെ സഹോദരനായ ആശിഷ് വര്‍മയും വധുവിന്റെ ബന്ധുവായ സുമിത് കുമാറും് തര്‍ക്കം തുടങ്ങുന്നത്. തര്‍ക്കം കൈവിട്ടു പോവുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ ബന്ധുക്കള്‍ ഇടപെട്ട് വിഷയം പറഞ്ഞു തീര്‍ത്തിരുന്നു. ഇതിന് പിന്നാലെ ചടങ്ങുകള്‍ വീണ്ടും ആരംഭിച്ചതിനിടയിലാണ്് വെടിവയ്പുണ്ടാവുന്നത്.
സുമിതും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ആശിഷിനെ വെടിവച്ച് വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ആശിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു വെടിവയ്പെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നാലെ വിവാഹം ഉപേക്ഷിച്ചതായും ബന്ധുക്കള്‍ വിശദമാക്കി.