Site iconSite icon Janayugom Online

ഡിസി സി പ്രസിഡന്റുമായുള്ള തർക്കം; വയനാട്ടിൽ യുഡിഎഫ് കണ്‍വീനര്‍ രാജിവച്ചു

വയനാട് ജില്ലയില്‍ യുഡിഎഫ് കണ്‍വീനര്‍ രാജിവച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് കെ കെ വിശ്വനാഥനാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്. ജില്ലയിലെ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രാജി. ഡിസിസി പ്രസിഡന്റിന് ഗ്രൂപ്പ് കളിക്കാനാണ് താല്‍പ്പര്യമെന്നും ജില്ലയില്‍ കോണ്‍ഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുയാണെന്നും കെ കെ വിശ്വനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി രാജിവെച്ച സാഹചര്യത്തില്‍ വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനിരിക്കെയാണ് കെ കെ വിശ്വനാഥന്‍ മുന്നണിയുടെ നേതൃസ്ഥാനം രാജിവെച്ചത്. ഡിസിസി പ്രസിഡന്റ് എല്ലാ പരിപാടികൾക്കും വിലങ്ങുതടിയായി നിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു . 

Exit mobile version