ലോകം മഹാമാരിക്ക് മുമ്പിൽ പകച്ചുനിൽക്കുമ്പോഴും ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന കുക്ക് ദ്വീപിൽ ആദ്യ രോഗബാധ സ്ഥിരീകരിച്ചു. ദക്ഷിണ പസഫിക് രാജ്യമായ ഇവിടെ അതിർത്തികൾ സഞ്ചാരികൾക്കായി തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
17,000 ത്തോളം ദ്വീപ് നിവാസികളാണ് ഇവിടെയുള്ളത്. ഇതിൽ 96 ശതമാനത്തോളം പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു.പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് പ്രധാനമന്ത്രി മാർക്ക് ബ്രൗൺ അറിയിച്ചു. കുട്ടിയും കുടുംബവും നിരീക്ഷണത്തിൽ കഴിയുകയാണ്. 176യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലാണ് കുട്ടി ദ്വീപിലെത്തിയത്. വിമാനയാത്ര ആരംഭിക്കുന്നതിന് മുമ്പ് കുട്ടിയുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാൽ ദ്വീപിലെത്തിയതിന് ശേഷം നടത്തിയ പരിേശാധനയിൽ രോഗം സ്ഥിരീകരിച്ചു. ന്യൂസിലൻഡിൽനിന്ന് കുട്ടി ദ്വീപിലെത്തിയതെന്ന് കരുതുന്നു.
അതിർത്തികൾ തുറക്കുന്നതിന് മുന്നോടിയായി ഞങ്ങൾ സ്വയം പ്രതിരോധ നടപടികൾ സ്വീകരിച്ചു. പരിശോധന ശക്തമാക്കിയതാണ് അതിർത്തിയിൽവെച്ചുതന്നെ രോഗം കണ്ടെത്താൻ സാധിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.ലോകത്ത് കോവിഡ് മഹാമാരി ദ്വീപ് തങ്ങളുടെ അതിർത്തികൾ അടച്ചിട്ടിരുന്നു. ജനുവരി 14 മുതൽ ന്യൂസ്ലൻഡുമായി ക്വാറന്‍റീനില്ലാത്ത യാത്രകൾക്കായുള്ള പദ്ധതികളും ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ന്യൂസിലൻഡുമായി സ്വതന്ത്ര സഹകരണത്തിൽ നിലനിൽക്കുന്ന രാജ്യമാണിവിടം. വിനോദ സഞ്ചാരമാണ് ഇവിടത്തെ പ്രധാന സാമ്പത്തിക മേഖല.
english summary;cook island reports its first covid 19 case
you may also like this video;