രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഇനിമുതല്‍ പാചകം ചെയ്ത ഭക്ഷണം ലഭ്യമാകുമെന്ന് ഇന്ത്യന്‍ റയില്‍വേ അറിയിച്ചു. പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് 14 മുതല്‍ പുനരാരംഭിക്കുമെന്ന് ഐആര്‍സിടിസി അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതും യാത്രക്കാരുടെ നിരന്തര അഭ്യര്‍ത്ഥനയും മാനിച്ചാണ് വീണ്ടും ഭക്ഷണ വിതരണം ആരംഭിക്കുന്നതെന്ന് ഐആര്‍സിടിസി അറിയിച്ചു. റയില്‍വേ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കുമിത്. നിലവില്‍ 428 ട്രെയിനുകളില്‍ പാചകം ചെയ്ത ഭക്ഷണം വില്‍ക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്. 20 ശതമാനം ട്രെയിനുകളില്‍ മാത്രമാണ് ഇനി പുനരാരംഭിക്കാനുള്ളത്.
English Summary: Cooked food will be available inside the train from the next day
You may like this video also