Site iconSite icon Janayugom Online

പാചകവാതക സിലണ്ടറുകള്‍ കരിഞ്ചന്തയില്‍ എത്തുന്നു; വിതരണക്കാര്‍ സംശയ നിഴലില്‍

പാചകവാതക സിലണ്ടറുകള്‍ വന്‍തോതില്‍ കരിഞ്ചന്തയില്‍ വിറ്റൊഴിയുന്നതായി പരാതി.
വിതരണക്കാരുടെ വീടുകളില്‍ അനധികൃതമായി സിലണ്ടറുകള്‍ വന്‍തോതില്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് വിവിരം. ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​കു​ന്ന​തി​നാ​ണ് ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ ഇ​വ സൂക്ഷിക്കുന്നത്.
ജ​ന​വാ​സമേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ വ​ൻതോ​തി​ൽ സി​ലി​ണ്ട​റു​ക​ൾ സൂ​ക്ഷി​ച്ചി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് ദു​ര​ന്ത​ത്തി​ന് വ​ഴി​വ​യ്ക്കു​ക​യാ​ണ്. പാ​ച​കവാ​ത​ക സി​ലി​ണ്ട​റു​ക​ൾ കൂ​ടി​യ വി​ല​യ്ക്ക് ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കാ​നാ​യാ​ണ് പ​ല വി​ത​ര​ണ​ക്കാ​രും ഇ​ത്ത​ര​ത്തി​ൽ സി​ലി​ണ്ട​റു​ക​ൾ കൂ​ട്ട​മാ​യി വീ​ടു​ക​ളി​ൽ സൂക്ഷിച്ചുവയ്ക്കുന്നത്. 

ഏ​ജ​ൻ​സി​യി​ൽനി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ന​മ്പ​രി​ൽ ബി​ല്ല​ടി​ച്ച ശേ​ഷം പ​ല വി​ത​ര​ണ​ക്കാ​രും പാ​ച​കവാ​ത​ക സി​ലി​ണ്ട​റു​ക​ൾ ര​ഹ​സ്യ​മാ​യി കൂ​ട്ട​ത്തോ​ടെ സൂ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാരണമാകും.
ക​ഴി​ഞ്ഞഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അ​മ്പ​ല​പ്പു​ഴ​യി​ൽ ഒ​രു പാ​ച​കവാ​ത​ക വി​ത​ര​ണ​ക്കാ​രന്റെ വീ​ട്ടി​ലു​ണ്ടാ​യ അ​പ​ക​ടം സ​മാ​നരീ​തി​യി​ലു​ള്ള​താ​ണ്. ഇ​വി​ടെ 20 ല​ധി​കം പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളാ​ണ് അ​പ​ക​ടസ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ൽ​ക്കാ​ൻ വ​ച്ചി​രു​ന്ന ഇ​തി​ലെ ഒ​രു സി​ലി​ണ്ട​ർ ചോ​ർ​ന്ന് തീ​പി​ടി​ച്ചു. ഫ്രി​ഡ്ജും അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഗ്യാ​സ് സ്റ്റൗ​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​ത്തിന​ശി​ച്ച​ത്. മ​റ്റ് സി​ലി​ണ്ട​റു​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് മൂ​ലം വ​ലി​യ ദു​ര​ന്തം ഒഴിവാകുകയായിരുന്നു. 

പാ​ച​കവാ​ത​ക വി​ത​ര​ണ​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വീ​ടു​ക​ളി​ൽ വ​ൻതോ​തി​ൽ സി​ലി​ണ്ട​റു​ക​ൾ സൂ​ക്ഷി​ച്ചി​ട്ടും അ​ധികൃ​തര്‍ ഇ​തിനുനേരേ ക​ണ്ണ​ട​ക്കു​ക​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബി​ല്ലു പോ​ലും ന​ൽ​കാ​തെ​യാ​ണ് വി​ത​ര​ണ​ക്കാ​ർ പാ​ച​കവാ​ത​കം ന​ൽ​കു​ന്ന​ത്. വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ക​ത്തി​ച്ച് ചോ​ർ​ച്ച​യി​ല്ലെ​ന്ന് ഉ​റ​പ്പുവ​രു​ത്തേ​ണ്ട​ത് വി​ത​ര​ണ​ക്കാ​രാ​ണ്. എ​ന്നാ​ൽ, റോ​ഡ​രി​കി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മൊ​ക്കെ സി​ലി​ണ്ട​ർ ഇ​റ​ക്കി​യി​ട്ട് ബി​ല്ല് പോ​ലും ന​ൽ​കാ​തെ​യാ​ണ് വി​ത​ര​ണ​ക്കാ​ർ പോകുന്നത്.
മി​ക്ക ഉ​പ​ഭോ​ക്താ​ക്ക​ളി​ൽനി​ന്നു ബി​ൽ തു​ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക​യും ഇ​വ​ർ ഈ​ടാ​ക്കാ​റു​ണ്ട​ന്നെ ആ​രോ​പ​ണ​വു​മു​ണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പാ​ച​കവാ​ത​ക വി​ത​ര​ണ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സി​വി​ൽ സപ്ലൈസും പൊ​ലീ​സും ത​യാ​റാ​ക​ണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാണ്.

Eng­lish Sum­ma­ry: Cook­ing gas cylin­ders hit the black mar­ket; Sup­pli­ers under suspicion

You may also like this video

Exit mobile version