Site iconSite icon Janayugom Online

സഹകരണ എക്സ്പോ 2025 : മാധ്യമ അവാര്‍ഡുകള്‍, സ്പെഷ്യല്‍ ജൂറി പുരസ്കാരം രാജേഷ് രാജേന്ദ്രനും, അനഘ രാജീവിനും

തിരുവനന്തപുരം കനക്കകുന്നില്‍ കഴിഞ്ഞ പത്ത് ദിവസമായി നടന്ന സഹകരണ എക്സ്പോ 2025 ന്റെ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വ്യക്തിഗത പുരസ്കാരങ്ങള്‍ക്ക് ജനയുഗത്തിലെ രാജേഷ് രാജേന്ദ്രനും, അനഘ രാജീവും അര്‍ഹരായി. മികച്ച എക്സ്പോ ഫോട്ടോ ഗ്രാഫറായി ജനയുഗം ചീഫ് ഫോട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രനും, അച്ചടി മാധ്യമ വിഭാഗത്തില്‍ ജനയുഗം തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ അനഘ രാജീവും സ്പെഷ്യല്‍ ജൂറി അവാര്‍ഡും കരസ്ഥമാക്കി. തലസ്ഥാന നഗരയില്‍ ഉത്സവച്ഛായ പകര്‍ന്നു നല്‍കിയാണ് സഹകരണ എക്സ്പോ 2025 സമാപിച്ചത്

70,000 ചതുരശ്രയടിയിൽ ശീതീകരിച്ച 260 സ്റ്റാളുകളിലായി 400-ൽപ്പരം സഹകരണ ഉത്‌പന്നങ്ങളുടെ പ്രദർശനവും വിപണനവും എക്സോപോയനുബന്ധിച്ച് നടന്നു. ശില്പശാലകൾ മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മേളയിലെത്തിയിരുന്നു. സാംസ്കാരിക സഹകരണ സന്ധ്യയും ദിവസവും വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കലാവിരുന്നുകളുമുണ്ടായിരുന്നു

Exit mobile version