Site icon Janayugom Online

അടവിയിൽ കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു; ടൂറിസത്തിന് ശുഭപ്രതീക്ഷ

തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ രണ്ട് വർഷത്തോളമായി നിർത്തി വെച്ചിരുന്ന ദീർഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു. കുട്ടവഞ്ചി സവാരി നടത്തുന്ന കല്ലാറ്റിൽ മഴ പെയത് വെള്ളം നിറഞ്ഞൊഴുകിയെങ്കിൽ മാത്രമേ ദീർഘദൂര സവാരികൾ നടത്തുവാൻ കഴിയൂ. നിറയെ കല്ലുകൾ നിറഞ്ഞ നദിയിൽ ജലനിരപ്പ് താഴ്ന്ന് നിന്നാൽ കല്ലുകളിൽ തട്ടി സവാരി നടത്തുവാൻ കഴിയാതെ വരും എന്നതിനാലാണിത്.
എന്നാൽ മുൻപ് കല്ലാർ നിറഞ്ഞൊഴുകിയെങ്കിലും കോവിഡ് വ്യാപനം മൂലം അടവി അടച്ചിട്ടിരിക്കുകയായിരുന്നു.ഇപ്പോൾ വിനോദ സഞ്ചാര മേഖലയിൽ സർക്കാർ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് അടവി വീണ്ടും തുറന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ അടവിയിലേക്ക് എത്തുന്നുണ്ട്. ദീർഘദൂര സവാരി പോകുന്ന കുട്ടവഞ്ചികൾ പിക്അപ് വാനിൽ കയറ്റിയാണ് വീണ്ടും സവാരി കേന്ദ്രത്തിൽ എത്തിക്കുന്നത്.അടവി വീണ്ടും തുറന്നിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളെങ്കിലും സഞ്ചാരികൾ എത്തി തുടങ്ങിയത് കുട്ടവഞ്ചി സവാരിക്ക് ശുഭപ്രതീക്ഷ നൽകുന്നു.

You may also like this video:

Exit mobile version