Site icon Janayugom Online

കോവിഡ് വാക്സിനായ കോർബെവാക്സിന്റെ വില കുറച്ചു

പ്രമുഖ മരുന്നുനിർമ്മാണ കമ്പനിയായ ബയോളജിക്കൽ ഇ കോവിഡ് വാക്സിന്റെ വില കുറച്ചു. കോർബെവാക്സിന്റെ വില 840 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചതായി കമ്പനി അറിയിച്ചു. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഈടാക്കുന്ന വിലയാണിത്. ജിഎസ്‌ടി അടക്കമാണ് പുതിയ വില.

സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കോർബെവാക്സ് ഡോസ് സ്വീകരിക്കുമ്പോൾ 400 രൂപ നൽകിയാൽ മതി. നികുതി അടക്കമാണ് ഈ വിലയെന്നും കമ്പനി അറിയിച്ചു. നേരത്തെ കോർബെവാക്സ് ഡോസ് സ്വീകരിക്കാൻ 990 രൂപയാണ് നൽകേണ്ടിയിരുന്നത്.

ഏപ്രിൽ മുതല്‍ അഞ്ചുവയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബെവാക്സ് നൽകാൻ ഡ്രഗസ് കൺട്രോളർ അനുമതി നൽകിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിനൊപ്പമാണ് കോർബെവാക്സിനും അനുമതി നൽകിയത്.

Eng­lish sum­ma­ry; cor­be­vax, the covid vac­cine, has been reduced in price

You may also like this video;

Exit mobile version