ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യനീക്കത്തിൽ നടന്ന അഴിമതിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷനുമുന്നിൽ എൽഡിഎഫ് ജില്ലാ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം നാലാംദിവസത്തിലേക്ക്. അഴിമതി ഭരണം അവസാനിപ്പിക്കുക, എൽഡിഎഫ് കൗൺസിലർമാരോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സമരം.
മൂന്നാംദിന സത്യഗ്രഹം സിപിഐ എം എടക്കാട് ഏരിയാ സെക്രട്ടറി എം കെ മുരളി ഉദ്ഘാടനം ചെയ്തു.സിപിഐ എളയാവൂർ ലോക്കൽ സെക്രട്ടറി സി എൽ അനിരുദ്ധൻ അധ്യക്ഷനായി. എം പി മുരളി, കെ എം സപ്ന്, രാഗേഷ് മന്ദമ്പേത്ത്, എം ഉണ്ണികൃഷ്ണൻ, കെ രാജീവൻ, ഇ പി ലത, എൻ ടി സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. സി ടി ശ്രീശൻ സ്വാഗതം പറഞ്ഞു. സത്യഗ്രഹത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് എ പി അൻവീർ, പി അഖിൽ, എം ഷബിൻ എന്നിവർ സംസാരിച്ചു. 27 ന് സിപിഐ എം ചേലോറ ലോക്കൽ കമ്മിറ്റി നേതൃത്വത്തിലാണ് സത്യഗ്രഹം.